പിഎം ശ്രീയിൽ കേരളം ഉടൻ ചേരില്ല; കൂടുതൽ ചർച്ച വേണമെന്ന് മന്ത്രിസഭ
Wednesday, April 9, 2025 1:27 PM IST
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ അംഗീകരിക്കുന്നതിൽ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല.
നയപരമായ തീരുമാനം ആയതിനാല്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന പൊതുഅഭിപ്രായമാണ് മന്ത്രിസഭയില്‍ ഉയര്‍ന്നത്. വിശദമായ ചർച്ചയ്ക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കും.
ആരോഗ്യമേലയില്‍ ഉള്‍പ്പെടെ കേന്ദ്രബ്രാന്ഡിംഗുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മില്‍ പല പദ്ധതികളിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ മാത്രമായി എതിര്‍പ്പുകള്‍ മാറ്റിവച്ച് കേന്ദ്രപദ്ധതിയുടെ ഭാഗമാകുന്നതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് മന്ത്രിമാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടത്.
പദ്ധതിക്കെതിരെ സിപിഐയാണ് എതിർപ്പ് കടുപ്പിച്ച് രംഗത്തെത്തിയത്. പദ്ധതിയിൽ ചേർന്നില്ലെങ്കിൽ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളിലെ വിഹിതം നൽകില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ തുടരുകയാണ്.