മഹാരാഷ്ട്രയില്‍ ഇവിഎം അട്ടിമറി നടന്നു; രാജ്യം ബാലറ്റിലേക്ക് മടങ്ങണമെന്ന് ഖാര്‍ഗെ
Wednesday, April 9, 2025 1:14 PM IST
അഹമ്മദാബാദ്: രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇവിടെ മാത്രമാണ് ഇവിഎം ഉപയോഗിക്കുന്നത്. വികസിത രാജ്യങ്ങള്‍ പോലും ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്ന് ഖാര്‍ഗെ പ്രതികരിച്ചു.
എഐസിസി സമ്മേളനവേദിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. മഹാരാഷ്ട്രയില്‍ ഇവിഎം അട്ടിമറി നടന്നെന്ന് വ്യക്തമാണ്. ഇവിഎമ്മില്‍ വ്യാപക അട്ടിമറി നടന്നു.
ഇവിഎമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ബിജെപി വിജയം നേടുന്നത് തെറ്റായ വഴികളിലൂടെയാണ്. കള്ളത്തരങ്ങൾ ഒരുദിവസം പൊളിയുമെന്നും പ്രതിപക്ഷത്തെ പരാജയപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചെന്നും ഖാർഗെ പറഞ്ഞു.