മുംബൈയിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ
Wednesday, April 9, 2025 12:43 PM IST
മുംബൈ: താനെയ്ക്ക് സമീപം പത്ത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. പെൺകുട്ടി താമസിക്കുന്നതിന്റെ തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരനായ ആസിഫ് മൻസൂരി ആണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. സ്കൂൾ വിട്ടുവന്ന ശേഷം കളിക്കുകയായിരുന്ന കുട്ടിയെ ചോക്ലേറ്റ് നൽകി പാർപ്പിട സമുച്ചയത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ശേഷം കുത്തികൊലപ്പെടുത്തിയെന്നാണ് പ്രതി പോലീസിന് നല്കിയ മൊഴി. പിന്നീട് മൃതദേഹം ഫ്ലാറ്റിന്റെ ജനാലയോട് ചേർന്നുള്ള മലിനജലം ഒഴുകുന്ന ഓവുചാലിലേക്ക് തള്ളിയിടുകയായിരുന്നു.