"തൊണ്ടിമുതലും ദൃക്സാക്ഷിയും'; മോഷ്ടാവ് വിഴുങ്ങിയ മാല പുറത്തെടുക്കാനാവാതെ പോലീസ്
Wednesday, April 9, 2025 12:35 PM IST
പാലക്കാട്: ആലത്തൂർ മേലാർകോട് വേലയ്ക്കിടെ മോഷണം നടത്തിയ മാല പ്രതി വിഴുങ്ങിയതോടെ തൊണ്ടി കണ്ടെത്താൻ കഴിയാതെ വലഞ്ഞ് പോലീസ്. രണ്ടു ദിവസം മുമ്പാണ് സംഭവം.
തമിഴ്നാട് മധുര സ്വദേശിയായ മുത്തപ്പനാണ് വേലയ്ക്കിടെ മാല മോഷ്ടിച്ച് വിഴുങ്ങിയത്. ആശുപത്രിയിൽവച്ച് നടത്തിയ എക്സ്-റേ പരിശോധനയിൽ പ്രതിയുടെ വയറ്റിൽ മാലയുള്ളതായി കണ്ടെത്തി.
പ്രതിയുടെ വയറിളക്കി മാല പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ പോലീസ് നിരീക്ഷിച്ചുവരികയാണ്. മറ്റു വഴികളില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുക്കാനാണ് പദ്ധതി.