ദേരാ സച്ചാ സൗദാ മേധാവി ഗുർമീത് റാം റഹിം സിംഗിന് വീണ്ടും പരോൾ
Wednesday, April 9, 2025 12:15 PM IST
ചണ്ഡീഗഡ്: ബലാത്സംഗക്കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ മേധാവി ഗുർമീത് റാം റഹിം സിംഗിന് വീണ്ടും പരോൾ.
റോഹ്തക്കിലെ സുനാരിയ ജയിലിൽ കഴിയുന്ന ഗുർമീതിന് 21 ദിവസത്തെ പരോളാണ് ലഭിച്ചത്. ആത്മീയ നേതാവായിരുന്ന ഗുർമീത് തന്റെ രണ്ട് ഭക്തരെ ബലാത്സംഗം ചെയ്തതിനാണ് 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചത്.
ഇത് രണ്ടാം തവണയാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്. ജനുവരിയിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് മുപ്പത് ദിവസത്തെ പരോൾ ലഭിച്ചിരുന്നു. അന്ന് ദേരയുടെ ആസ്ഥാന മന്ദിരത്തിലാണ് ഇയാൾ താമസിച്ചിരുന്നത്.