വേമ്പനാട് കായലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു
Wednesday, April 9, 2025 11:47 AM IST
കുമരകം: മത്സ്യബന്ധനത്തിനിടയിൽ വേമ്പനാട് കായലിൽ കുഴഞ്ഞുവീണ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു. ആർപ്പൂക്കര പഞ്ചായത്തിൽ മഞ്ചാടിക്കരി സുനിൽ ഭവനിൽ സുനിൽകുമാറിനെ(43)യാണു കാണാതായത്.
ചൊവ്വാഴ്ച രാത്രിയിലാണു സംഭവം. പുത്തൻ കായലിന്റെ പടിഞ്ഞാറുഭാഗത്തു വലവിരിക്കുന്പോൾ സുനിൽ വള്ളത്തിൽനിന്നു കായലിലേക്കു വീഴുകയായിരുന്നു. സമീപവാസിയായ ചക്രപുരയ്ക്കൽ ജോഷിയും ഒപ്പമുണ്ടായിരുന്നു.
കോട്ടയത്തുനിന്ന് ഫയർഫോഴ്സ് എത്തി പുലർച്ചെ വരെ തിരച്ചിൽ നടത്തിയെങ്കിലും സുനിലിനെ കണ്ടെത്താനായില്ല. ഇന്നു രാവിലെ ഏഴോടെ വീണ്ടും തെരച്ചിൽ ആരംഭിച്ചു.