വെഞ്ഞാറമൂട്ടില്‍ കാണാതായ പതിനാറുകാരന് കിണറ്റില്‍ മരിച്ച നിലയില്‍
Wednesday, April 9, 2025 10:51 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കാണാതായ പതിനാറുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി അനില്‍കുമാറിന്റെയും മായയുടെയും മകന് അര്ജുന് ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ അര്‍ജുന്റെ വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
കൈവരിയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൃതദേഹം കിണറ്റില്‍നിന്ന് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.