മാസപ്പടിയിൽ മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തുകൊടുത്തെന്ന് തെളിയും: കെ.സുധാകരന്
Wednesday, April 9, 2025 10:29 AM IST
തിരുവനന്തപുരം: മാസപ്പടി കേസ് ആവിയായി പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കേസ് തേച്ചുമായിച്ച് കളയാന്‍ കഴിയില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
മകളുടെ സ്വത്തിലേക്ക് തന്റെ വിഹിതം കൊടുക്കാന്‍ സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തുകൊടുത്തെന്ന് തെളിയാന്‍ പോകുന്നു. ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമാകുന്ന രീതിയില്‍ എല്ലാം പുറത്തുവരുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുത്തേക്കും. കേസ് സംബന്ധിച്ച രേഖകൾ ഇഡി എസ്എഫ്ഐഒയോട് ആവശ്യപ്പെട്ടു.
കേസ് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വാദം. പിഎംഎൽഎ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് ഈ കേസിൽ നടന്നിട്ടുണ്ടെന്ന് ഇഡി പ്രാഥമിക അന്വേഷണത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.