ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
Wednesday, April 9, 2025 10:01 AM IST
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നേരത്തേ അറസ്റ്റിലായ തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവാണ് അറസ്റ്റിലായത്.
ആന്ധ്രാ-ചെന്നൈ അതിര്‍ത്തിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. തസ്ലീമയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഇടയ്ക്കിടെ മലേഷ്യയില്‍ സന്ദര്‍ശനം നടത്താറുണ്ടെന്ന് എക്സൈസ് കണ്ടെത്തിയത്. ഇതിനിടെ മലേഷ്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ഇവര്‍ക്ക് ലഭിക്കുന്നതെന്നും എക്സൈസ് കണ്ടെത്തി.
ഇതിന് പിന്നാലെയാണ് ഇയാൾ പിടികൂടിയത്. തസ്ലീമ പിടിയിലാകുന്ന ദിവസം ഇവര്‍ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നെന്നായിരുന്നു അവർ ആദ്യം നൽകിയ മൊഴി. പിന്നീട് ആലപ്പുഴയില്‍ എത്തിയപ്പോള്‍ ഇവരെ മറ്റൊരു സ്ഥലത്ത് ഇറക്കിവിട്ട ശേഷമാണ് കഞ്ചാവ് വിവിധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ പുറപ്പെട്ടതെന്നായിരുന്നും ഇവർ മൊഴി നൽകിയിരുന്നു.