തൃശൂരിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചു
Wednesday, April 9, 2025 8:01 AM IST
തൃശൂർ: മണ്ണുത്തി റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചു. ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. സിജോയെ തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.