യുവേഫ ചാന്പ്യൻസ് ലീഗ്: ഇന്റർമിലാന് ജയം
Wednesday, April 9, 2025 7:31 AM IST
മ്യൂണിക്ക്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിനെ വീഴ്ത്തി ഇന്റർമിലാൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർമിലാൻ വിജയിച്ചത്.
ലൗതാരോ മാർട്ടിനെസും ഡേവിഡ് ഫ്രറ്റെസിയുമാണ് ഇന്ററിനായി ഗോളുകൾ നേടിയത്. ലൗതാരോ 38-ാം മിനിറ്റിലും ഫ്രറ്റെസി 88-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
തോമസ് മുള്ളറാണ് ബയേണിനായി ഗോൾ സ്കോർ ചെയ്തത്. 85-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്. ഏപ്രിൽ 16നാണ് രണ്ടാം പാദ മത്സരം.