സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കുറ്റപത്രം സമർപ്പിച്ചു
Wednesday, April 9, 2025 7:02 AM IST
മുംബൈ: കവർച്ച ശ്രമത്തിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. 1000 പേജുകൾ ഉള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുള്ളത്.
ആക്രമണത്തിനുപയോഗിച്ച കത്തിയുടെ ഭാഗങ്ങൾ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. വീട്ടിൽനിന്നു ലഭിച്ച വിരലടയാളങ്ങൾ പ്രതി ഷെറീഫുൾ ഇസ്ലാമിന്റേത് തന്നെയെന്ന് കണ്ടെത്തി.