കാസർഗോഡ് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
Wednesday, April 9, 2025 6:41 AM IST
കാസര്‍ഗോഡ്: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. മുഹമ്മദ് സുഹൈൽ (27), മുഹമ്മദ് റഫീഖ് (39) എന്നിവരാണ് പിടിയിലായത്.
എടനാട് നിന്നാണ് പ്രതികൾ പിടിയിലായത്. 6.290 ഗ്രം എംഡിഎംഎ യാണ് ഇവരിൽ നിന്ന് പിടികൂടിയത്.
പട്രോളിംഗിനിടെ സംശയം തോന്നിയ പോലീസ് പരിശോധിക്കാനായി ഇവരുടെ അടുത്തെത്തിയപ്പോൾ ഇരുവരും കടന്നുകളയാനായി ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് പിടികൂടി പരിശോധിച്ചപ്പോളാണ് ഇവരുടെപക്കൽനിന്ന് മാരക മയക്കുമരുന്ന് കണ്ടെടുത്തത്.