ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്നു; 58 പേർ മരിച്ചു
Wednesday, April 9, 2025 4:22 AM IST
സാന്റോ ഡൊമിംഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്ന് 58 പേർ മരിച്ചു. തലസ്ഥാന നഗരമായ സാന്റോ ഡൊമിംഗോയിലാണ് സംഭവം.
അപകടത്തിൽ 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തിവരികയാണെന്ന് എമർജൻസി ഓപ്പറേഷൻ സെന്റർ ഡയറക്ടർ ജുവാൻ മാനുവൽ മെൻഡസ് പറഞ്ഞു.സംഭവസമയത്ത് വേദിയിലുണ്ടായിരുന്ന ഗായകൻ റബ്ബി പെരേസിനും പരിക്കേറ്റിട്ടുണ്ട്.
രക്ഷാപ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിച്ചുവരികയാണെന്നും ദുരന്തത്തിൽ കടുത്ത ദുഃഖമുണ്ടെന്നും പ്രസിഡന്റ് ലൂയിസ് അബിനഡെർ എക്സിൽ കുറിച്ചു.