കോട്ടയത്ത് കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനി പിടിയിൽ
Wednesday, April 9, 2025 2:52 AM IST
കോട്ടയം: ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒഡീഷ സ്വദേശി സന്യാസി ഗൗഡ ( 32 ) ആണ് പിടിയിലായത്.
ആർ പി എഫ്, റെയിൽവേ പോലീസ്, എക്സൈസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം കോട്ടയത്ത് കഞ്ചാവ് എത്തിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സന്യാസി ഗൗഡ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.