ബംഗളൂരുവിൽ ബൈക്കിൽ ലോറിയിടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു
Wednesday, April 9, 2025 1:19 AM IST
ബംഗളൂരു: വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ബംഗളൂരു വര്‍ത്തൂര്‍ പോലീസ് സ്റ്റേഷനു സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
മലപ്പുറം കാവഞ്ചേരി സ്വദേശി അബൂബക്കര്‍ സയ്യാൻ ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചുകയറുകയായിരുന്നു.
തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ യുവാവ് മരിച്ചു.