കണ്ണൂരിൽ മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം
Wednesday, April 9, 2025 12:58 AM IST
കണ്ണൂർ: മിന്നൽ ചുഴലിക്കാറ്റിൽ കണ്ണൂരിൽ വ്യാപക നാശനഷ്ടം. കണ്ണൂരിലെ പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയിൽ ആണ് ചൊവ്വാഴ്ച വൈകിട്ടോടെ മിന്നൽ ചുഴലിക്കാറ്റ് വീശിയത്.
നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ ഒടിഞ്ഞ് വീണിട്ടുണ്ട്. ചമ്പാട് മുതുവനായി മടപ്പുരയ്ക്ക് സമീപം വൻമരം വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണു.
മരം കടപുഴകിയതോടെ സ്ഥലത്ത് ഗതാഗത തടസമുണ്ടായി. പാനൂരിൽ കൃഷിനാശം ഉണ്ടായതായാണ് വിവരം.