ഐപിഎൽ; ടോസ് ഭാഗ്യം പഞ്ചാബിന്
Tuesday, April 8, 2025 7:33 PM IST
മൊഹാലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്.
അതിനാൽ തന്നെ ചെന്നൈയ്ക്ക് ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. മറുഭാഗത്ത് മൂന്ന് മത്സരങ്ങളിൽ രണ്ടിലും വിജയിച്ചാണ് പഞ്ചാബിന്റെ വരവ്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാഗവീന്ദ്ര സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ടീം പഞ്ചാബ് : പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, നെഹാൽ വധേര, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, അർഷ്ദീപ് സിംഗ്, ലോക്കി ഫെർഗൂസൺ, യുസ്വേന്ദ്ര ചഹൽ.
ചെന്നൈ : റിതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, ശിവം ദുബെ, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, എം.എസ്. ധോണി, ആ.ർ അശ്വിൻ, നൂർ അഹമ്മദ്, മതീശ പതിരണ, ഖലീൽ അഹമ്മദ്, മുകേഷ് ചൗധരി.