പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
Tuesday, April 8, 2025 4:31 PM IST
കോഴിക്കോട്: പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറിനുണ്ടായ സംഭവത്തിൽ പരിക്കേറ്റ കൈതേരിപ്പൊയില്‍ കാര്‍ത്തിക (20) ആണ് മരിച്ചത്.
പൊള്ളലേറ്റ് റൂമിൽ കിടന്ന വിദ്യാർഥിയെ ഉടന്‍തന്നെ നാദാപുരം ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാര്‍ത്തിക സ്വയം തീ കൊളുത്തിയതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മാഹി മഹാത്മാഗാന്ധി ഗവ. കോളജിലെ ഡിഗ്രി വിദ്യാർഥിയാണ് കാര്‍ത്തിക. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.