ക​ണ്ണൂ​ര്‍: ത​ളി​പ്പ​റ​മ്പി​ല്‍ സ്വ​ര്‍​ണ​മോ​തി​രം സ​മ്മാ​നം ന​ല്‍​കി പ്ര​ലോ​ഭി​പ്പി​ച്ച് 16കാ​രി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച മ​ദ്ര​സ അ​ധ്യാ​പ​ക​ന് 187 വ​ര്‍​ഷം ത​ട​വ്.

ആ​ല​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി​യെ​യാ​ണ് (41) കോ​ട​തി ശി​ക്ഷി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യു​ടെ​താ​ണ് ശി​ക്ഷാ​വി​ധി.

2021 ലോ​ക്ഡൗ​ണ്‍ സ​മ​യം മു​ത​ല്‍ 2021 ഡി​സം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പ്ര​തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. മോ​തി​രം ന​ല്‍​കി വ​ശീ​ക​രി​ച്ച് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ ശ​പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം.

അ​ന്ന​ത്തെ പ​ഴ​യ​ങ്ങാ​ടി എ​സ്‌​ഐ രൂ​പ മ​ധു​സൂ​ദ​ന​നാ​ണ് സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സി​ഐ ടി.​എ​ന്‍. സ​ന്തോ​ഷ് കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. സ​മാ​ന കേ​സി​ല്‍ പ്ര​തി നേ​ര​ത്തേ​യും ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട് എ​ന്ന​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് 187 വ​ര്‍​ഷ​ത്തെ ശി​ക്ഷ കോ​ട​തി വി​ധി​ച്ച​ത്.