കെഎസ്ആര്‍ടിസിക്ക് 102.62 കോടി രൂപ അനുവദിച്ചു
Tuesday, April 8, 2025 3:36 PM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് 102.62 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ഇതില്‍ 72.62 കോടി രൂപ പെന്ഷന് വിതരണത്തിനായാണ് അനുവദിച്ചത്.
ബാക്കി 30 കോടി രൂപ മറ്റ് സഹായങ്ങള്‍ക്കായി വിനിയോഗിക്കും. നിലവില്‍ ഒന്നാം തീയതി തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നുണ്ട്.
ഇതിനിടെ പെന്‍ഷന്‍കാര്‍ക്ക് കൂടി ആശ്വാസമാകുന്ന തരത്തിലാണ് ധനവകുപ്പ് തുക അനുവദിച്ചത്. ശമ്പളം കൃത്യമായി ലഭിക്കുന്നതിന്റെ ഗുണം കെഎസ്ആര്‍ടിസി സര്‍വീസിലും പ്രതിഫലിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.