എസ്എംഎ രോഗബാധിതയായ മലയാളിക്ക് ഒരു വർഷത്തേയ്ക്ക് മരുന്ന് സൗജന്യമായി ലഭിക്കും
Tuesday, April 8, 2025 3:11 PM IST
ന്യൂഡൽഹി: എസ്എംഎ രോഗബാധിതയായ സെബയ്ക്ക് സ്പൈനല്‍ മസ്കുലാര്‍ അട്രോഫി എന്ന അപൂർവരോഗത്തിനുള്ള കോടികൾ വിലവരുന്ന മരുന്ന് ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും.
സെബയുടെ ഹർജി സുപ്രീംകോടതി പരിഗണിക്കവെ ഒരു വർഷത്തേക്ക് സൗജന്യമായി മരുന്ന് നൽകാമെന്ന് സ്വകാര്യ മരുന്ന് കമ്പനി അറിയിക്കുകയായിരുന്നു. റോച്ചെ എന്ന സ്വകാര്യ മരുന്ന് കമ്പനിയാണ് സുപ്രീംകോടതിയിൽ ഇക്കാര്യം അറിയിച്ചത്.
തുടർന്ന് ഇതിനുള്ള അനുവാദം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് നൽകി. സെബയ്ക്ക് കേന്ദ്രം സൗജന്യമായി മരുന്ന് നൽകണമെന്നായിരുന്നു കേരള ഹൈക്കോടതി ഉത്തരവ്.
ഇതിനെതിരെ കേന്ദ്രം നൽകിയ അപ്പീലാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. എസ്എംഎ രോഗബാധിതർക്കുള്ള സഹായവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി മറ്റൊരു ബെഞ്ചിലേക്ക് വിടുകയും ചെയ്തു.