മകളെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശങ്കരനാരായണന് അന്തരിച്ചു
Tuesday, April 8, 2025 3:01 PM IST
മലപ്പുറം: മകളെ ബലാത്സംഗം ചെയ്തു കൊന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയ മഞ്ചേരി സ്വദേശി ശങ്കരനാരായണന്(75) മരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മഞ്ചേരിയിലെ വീട്ടില്‍വച്ചായിരുന്നു മരണം.
2001 ഫെബ്രുവരി ഒന്‍പതിനാണ് സ്കൂൾ വിട്ട് വരുന്ന വഴി ശങ്കരനാരായണന്റെ പതിമൂന്നുകാരിയായ മകള്‍ കൃഷ്ണപ്രിയയെ അയല്‍വാസി ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. പിന്നീട് 2002ല്‍ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ ശങ്കനാരായണനും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തി.
ശേഷം ഇവര്‍ പോലീസില്‍ കീഴടങ്ങി. കേസില്‍ മൂന്ന് പേരെയും മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി ഇവരെ വെറുതേ വിടുകയായിരുന്നു.