നാട്ടിക ദീപക് വധം; പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ
Tuesday, April 8, 2025 2:44 PM IST
കൊച്ചി: ജനതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പി.ജി. ദീപക് കൊല്ലപ്പെട്ട കേസിൽ പ്രതികളായ അഞ്ച് ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ.
ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേത് വിധി. വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴയും അടക്കണം.
കേസിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരണെന്ന് കണ്ടെത്തിയത്.
ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. 2015 മാർച്ച് 24-ാം തീയതി ആണ് ദീപക് കൊല്ലപ്പെട്ടത്.
ആകെ പത്ത് പ്രതികളെയാണ് വിചാരണക്കോടതി നേരത്തെ വെറുതെവിട്ടത്. ഇതിനെതിരെ സർക്കാരും ദീപക്കിന്റെ കുടുംബവും നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.