ബില്ലുകള്‍ക്ക് മുകളില്‍ അടയിരിക്കുന്ന സമീപനമായിരുന്നു ഗവര്‍ണര്‍മാരുടേത്; മന്ത്രി രാജീവ്
Tuesday, April 8, 2025 1:22 PM IST
തിരുവനന്തപുരം: ഗവര്‍ണറുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി മന്ത്രി പി.രാജീവ്. ബില്ലുകള്‍ക്ക് മുകളില്‍ അടയിരുന്ന് ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന സമീപനമായിരുന്നു ഗവര്ണര്മാരുടേതെന്ന് മന്ത്രി പ്രതികരിച്ചു.
23 മാസം വരെ കേരളനിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിടിച്ചുവച്ചു. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ അധികാരത്തെ വെല്ലുവിളിക്കുക എന്ന സമീപനമാണ് പല ഗവര്‍ണര്‍മാരും സ്വീകരിച്ചത്.
ബില്ലിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ചുകൊണ്ട് കൃത്യമായ മാര്‍ഗനിര്‍ദേശമാണ് സുപ്രീംകോടതി നല്‍കിയത്. നിര്‍ണായകമായ വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.