ഉറങ്ങിക്കിടന്ന മകനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു; പിതാവ് അറസ്റ്റിൽ
Tuesday, April 8, 2025 12:51 PM IST
കൊല്ലം: പരവൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കുറുമണ്ടൽ സ്വദേശി രാജേഷാണ് മദ്യലഹരിയിൽ മകൻ അഭിലാഷിനെ ആക്രമിച്ചത്. പുലർച്ചെ രണ്ടോടെയാണ് സംഭവം.
കഴുത്തിനുൾപ്പടെ ഗുരുതര പരിക്കേറ്റ മകൻ അഭിലാഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണ്.
ഇയാൾ മദ്യപിച്ച് പതിവായി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീടിന്റെ നിർമാണത്തിനായി മുൻസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച പണം ആവശ്യപ്പെട്ട് രാജേഷ് ഭാര്യയും മകനുമായി വഴക്കുണ്ടാക്കിയിരുന്നു.
എന്നാൽ ഇവർ രാജേഷിന് പണം നൽകിയില്ല. ഇതിന്റെ വൈരാഗ്യത്തെ തുടർന്നാണ് രാജേഷ് മകനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.