കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം തൂ​ണേ​രി​യി​ൽ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.

കൈ​തേ​രി​പ്പൊ​യി​ൽ കാ​ർ​ത്തി​ക (20) ആ​ണ് മ​രി​ച്ച​ത്. മാ​ഹി മ​ഹാ​ത്മാ​ഗാ​ന്ധി ഗ​വ. കോ​ള​ജ് ബി​എ​സ്‌​സി ഫി​സി​ക്സ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് മു​റി​യി​ൽ തീ ​കൊ​ളു​ത്തി​യ നി​ല​യി​ൽ കാ​ർ​ത്തി​ക​യെ ക​ണ്ട​ത്. ഉ​ട​ൻ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

പെ​ൺ​കു​ട്ടി സ്വ​യം തീ ​കൊ​ളു​ത്തി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പി​താ​വ്. സു​കു​മാ​ര​ൻ (മൈ​ത്രി സ്റ്റോ​ർ ഇ​രി​ങ്ങ​ണ്ണൂ​ർ) അ​മ്മ: ശോ​ഭ വ​ള്ള്യാ​ട്. സ​ഹോ​ദ​രി: ദേ​വി​ക.