മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസ്
Tuesday, April 8, 2025 11:10 AM IST
റായ്പൂര്‍: ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു. ജാഷ്പൂര്‍ ജില്ലയിലെ കുങ്കുരി പട്ടണത്തിലുള്ള ഹോളി ക്രോസ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
മതം മാറ്റാന്‍ ശ്രമിച്ചു എന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കേസ്. അതേസമയം പരാതിക്കാരിയായ പെണ്‍കുട്ടിയെ അറ്റന്‍ഡന്‍സ് ഇല്ലാതെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ജില്ലാ കളക്ടര്‍ക്ക് വ്യാജപരാതി നല്‍കിയതെന്ന് സിസ്റ്റല്‍ ബിന്‍സി അറിയിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് സഭാ അധികൃതരും അറിയിച്ചു.