തൃ​ശൂ​ര്‍: താ​റാ​വി​നെ പി​ടി​കൂ​ടു​ന്ന​ത് ത​ട​ഞ്ഞ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. മു​ന​യം എ​ട​തി​രി​ത്തി​യി​ല്‍ താ​മ​സി​ക്കു​ന്ന അ​മി​ത്ത് ശ​ങ്ക​ര്‍ (32) കാ​ട്ടൂ​ര്‍ മു​ന​യം സ്വ​ദേ​ശി​ക​ളാ​യ ബാ​ലു (27) അ​ഭി​ജി​ത്ത് (25), പ്ര​ബി​ന്‍ (31), അ​യ്യ​ന്തോ​ള്‍ സ്വ​ദേ​ശി വി​ജി​ല്‍ (34) എ​ന്നി​വ​രെ​യാ​ണ് ചേ​ര്‍​പ്പ് പോ​ലീ​സ് എ​സ്എ​ച്ച്ഒ യും ​സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മി​ഴ്‌​നാ​ട് മ​ധു​രൈ സ്വ​ദേ​ശി​യാ​യ വ​ള്ളി​യ​മ്മ (50)യെ​യാ​ണ് ഇ​വ​ര്‍ ആ​ക്ര​മി​ച്ച​ത്.

ചേ​ര്‍​പ്പ് മു​ത്തു​ള്ളി​യാ​ല്‍ പാ​ടം പാ​ട്ട​ത്തി​നെ​ടു​ത്ത് 1,500 ഓ​ളം താ​റാ​വു​ക​ളെ വ​ള​ര്‍​ത്തു​ക​യാ​യി​രു​ന്നു വ​ള്ളി​യ​മ്മ. താ​റാ​വു​ക​ളെ നോ​ക്കാ​നാ​യി സ​ഹാ​യ​ത്തി​ന് നി​ര്‍​ത്തി​യ രാ​ധാ​കൃ​ഷ്ണ​ന്‍, മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യ സ​മ​യം നോ​ക്കി ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ പാ​ട​ത്തേ​ക്കു​ള്ള ബ​ണ്ടി​ലൂ​ടെ പ്ര​തി​ക​ള്‍ ഒ​രു കാ​റി​ല്‍ വ​രി​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പ്ര​തി​ക​ളി​ല്‍ മൂ​ന്നു പേ​ര്‍ പാ​ട​ത്തേ​ക്ക് ഇ​റ​ങ്ങി താ​റാ​വു​ക​ളെ പി​ടി​ച്ചു. ഇ​ത് ക​ണ്ട് ത​ട​യാ​ന്‍ ചെ​ന്ന വ​ള്ളി​യ​മ്മ​യെ ത​ട​ഞ്ഞു നി​ര്‍​ത്തി ബ​ല​മാ​യി ക​ഴു​ത്തി​ല്‍ കു​ത്തി​പി​ടി​ക്കു​ക​യും ചെ​കി​ട​ത്ത​ടി​ച്ച് ത​ള്ളി​താ​ഴെ​യി​ടു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് 5,100 രൂ​പ വി​ല വ​രു​ന്ന 17 താ​റാ​വു​ക​ളെ കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.