പഞ്ചാബിൽ ബിജെപി നേതാവിന്റെ വീടിന് സമീപം സ്ഫോടനം
Tuesday, April 8, 2025 8:24 AM IST
അമൃത്സർ: പഞ്ചാബിൽ ബിജെപി നേതാവ് മനോരഞ്ജൻ കാലിയയുടെ വീടിന് സമീപം സ്ഫോടനം. ജലന്തറിലാണ് സംഭവം.
"പുലർച്ചെ ഒന്നോടെ ഞങ്ങൾക്ക് ഇവിടെ സ്ഫോടനം നടന്നതായി വിവരം ലഭിച്ചു. ഞങ്ങൾ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ഞങ്ങൾ സിസിടിവിയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രനേഡ് ആക്രമണമാണോ അതോ മറ്റെന്തെങ്കിലും ആക്രമണമാണോ എന്ന് ഫോറൻസിക് സംഘം അന്വേഷിക്കുന്നുണ്ടെന്ന്' ജലന്ധർ പോലീസ് കമ്മീഷണർ ധൻപ്രീത് കൗർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"പുലർച്ചെ ഒന്നോടെ സ്ഫോടനം ഉണ്ടായി. ഞാൻ ഉറങ്ങുകയായിരുന്നു, ഇടിമിന്നലിന്റെ ശബ്ദമാണെന്ന് ഞാൻ കരുതി. പിന്നീട്, ഒരു സ്ഫോടനം നടന്നതായി എനിക്ക് വിവരം ലഭിച്ചു. ഇതിനുശേഷം, ഞാൻ ഗൺമാനെ പോലീസ് സ്റ്റേഷനിലേക്ക് അയച്ചു.സിസിടിവി പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും ഇവിടെയുണ്ട്'.-മനോരഞ്ജൻ കാലിയ പ്രതികരിച്ചു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.