കോട്ടയത്തെ അപകടം; മരിച്ച ഒരാളെ തിരിച്ചറിഞ്ഞു
Tuesday, April 8, 2025 8:07 AM IST
കോട്ടയം: നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഒരാളെ തിരിച്ചറിഞ്ഞു. തൊടുപുഴ സ്വദേശി സനോഷ് ആണ് മരിച്ചത്. ഇയാളാണ് വാഹനം ഓടിച്ചിരുന്നത്.
മരിച്ച മറ്റേയാൾ തമിഴ്നാട്ടുകാരനാണെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ജീപ്പിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.