ഹൈദരാബാദിൽ ഗർഭിണിയെ ഭർത്താവ് നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു
Tuesday, April 8, 2025 7:17 AM IST
ഹൈദരാബാദ്: ഗർഭിണിയായ ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു. ഹൈദരാബാദിൽ ആണ് സംഭവം.
ഹൈദരാബാദ് സ്വദേശിനി ശബാന പർവീണിനാണ് ക്രൂര പീഡനം നേരിടേണ്ടി വന്നത്. ഇവരെ ഭർത്താവ് മുഹമ്മദ് ബർസത്ത് രാത്രി നടുറോഡിൽ വച്ച് വയറിൽ ചവിട്ടുകയും സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഭാര്യ ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശബാനയും ബർസത്തും തമ്മിൽ വഴക്ക് പതിവെന്ന് അയൽക്കാർ പറയുന്നു.