വയോധികയെ വെട്ടി പരിക്കേല്പിച്ചു; പ്രതി പിടിയിൽ
Tuesday, April 8, 2025 6:54 AM IST
തൃശൂര്‍: വയോധികയെ വെട്ടി പരിക്കേല്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. രാഗേഷ് (37) ആണ് പിടിയിലായത്.
പെരിങ്ങോട്ടുകര സ്വദേശി ആദിത്യകൃഷ്ണയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധുവായ ലീലയ്ക്ക് വെട്ടേറ്റത്. രാഗേഷിന്റെ സംഘത്തിലെ അംഗങ്ങളെ ആദിത്യ കൃഷ്ണ തെറി പറഞ്ഞതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം.
പ്രതിയും കൂട്ടാളിയും മാരകായുധങ്ങളുമായി സൗമ്യയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ആദിത്യകൃഷ്ണയുടെ അമ്മ സൗമ്യയുടെ വല്ല്യമ്മയായ ലീല എന്താണ് ബഹളം വയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഷാജഹാന് വടിവാള്‍ കൊണ്ട് ലീലയുടെ ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടുകയായിരുന്നു.