അ​രൂ​ർ: ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. ആ​ല​പ്പു​ഴ അ​രൂ​രി​ൽ ആ​ണ് സം​ഭ​വം.

ഐ​സ് പ്ലാ​ന്‍റ് ജീ​വ​ന​ക്കാ​ര​നായ ആ​സാം സ്വ​ദേ​ശി​ ബി​പൂ​ൽ ചൗ​ദ​ഹ് (35), സി​ബാ​യ് ദാ​സ് (27), ഡി​പാ ചെ​ട്ടി​യ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു കി​ലോ 600 ഗ്രാം ​ക​ഞ്ചാ​വ് ഇ​വ​രു​ടെ​പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ര​ണ്ടാം പ്ര​തി ബി​റ്റു​വ​ൻ ഗോ​ഗോ​യ് (24) സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.