കൊ​ല്ലം: പോ​ക്സോ കേ​സി​ൽ 42 കാ​ര​ന് നാ​ല് ജീ​വ​പ​ര്യ​ന്ത​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. സീ​ത​ത്തോ​ട് ചി​റ്റാ​ർ സ്വ​ദേ​ശി ജെ​യ്മോ​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

ജീ​വ​പ​ര്യ​ന്തം ത​ട​വ് ജീ​വി​ത അ​വ​സാ​നം വ​രെ ആ​യി​രി​ക്കു​മെ​ന്നും വി​ധി​യി​ല്‍ പ​റ​യു​ന്നു. പു​ന​ലൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

12 വ​യ​സു​കാ​രി​യെ പീഡിപ്പിച്ച കേ​സി​ലാ​ണ് കോ​ട​തി ഇ​യാ​ളെ ശി​ക്ഷി​ച്ച​ത്. പ്ര​തി​ക്കെ​തി​രെ മ​റ്റ് ജി​ല്ല​ക​ളി​ലും പോ​ക്സോ കേ​സു​ക​ളു​ണ്ട്.