പോക്സോ കേസിൽ 42 കാരന് നാല് ജീവപര്യന്തവും പിഴയും
Tuesday, April 8, 2025 2:43 AM IST
കൊല്ലം: പോക്സോ കേസിൽ 42 കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. സീതത്തോട് ചിറ്റാർ സ്വദേശി ജെയ്മോനെയാണ് കോടതി ശിക്ഷിച്ചത്.
ജീവപര്യന്തം തടവ് ജീവിത അവസാനം വരെ ആയിരിക്കുമെന്നും വിധിയില്‍ പറയുന്നു. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
12 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് കോടതി ഇയാളെ ശിക്ഷിച്ചത്. പ്രതിക്കെതിരെ മറ്റ് ജില്ലകളിലും പോക്സോ കേസുകളുണ്ട്.