വാ​ഷിം​ഗ്ട​ൺ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ൽ ഇ​ന്ത്യ തേ​ടു​ന്ന പാ​ക്ക് വം​ശ​ജ​നാ​യ ക​നേ​ഡി​യ​ൻ പൗ​ര​ൻ ത​ഹാ​വൂ​ർ റാ​ണ​യെ ഇ​ന്ത്യ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ഹാ​വൂ​ർ റാ​ണ ന​ൽ​കി​യ ഹ​ർ​ജി യു​എ​സ് സു​പ്രീം കോ​ട​തി ത​ള്ളി.

യു​എ​സ് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീസ് ജോ​ൺ റോ​ബ​ർ​ട്ട്സ് ആ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ഫെ​ബ്രു​വ​രി​യി​ലാ​ണ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് റാ​ണ​യെ ഇ​ന്ത്യ​ക്ക് കൈ​മാ​റാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

ഭീ​ക​രാ​ക്ര​മ​ണം ന​ട​പ്പാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ പൗ​ര​ൻ ഡേ​വി​ഡ് കോ​ൾ​മാ​ൻ ഹെ​ഡ്ലി​ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കി​യ​ത് ത​ഹാ​വൂ​ർ റാ​ണ​യാ​ണെ​ന്നാ​ണ് എ​ൻ​ഐ​എ ക​ണ്ടെ​ത്ത​ൽ. 2008 ന​വം​ബ​ർ 26 നു​ണ്ടാ​യ മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 166 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.