വൈറ്റ്ഹൗസിൽ ട്രംപും നെതന്യാഹുവും കൂടിക്കാഴ്ച നടത്തുന്നു
Tuesday, April 8, 2025 12:20 AM IST
വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നു. വൈറ്റ്ഹൗസിൽവച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.
ട്രംപിന്റെ താരിഫ് നടപടികൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. ഇസ്രായേൽ-ഹമാസ് യുദ്ധവും ചർച്ചയാകുമെന്നാണ് സൂചന.
അതേസമയം വ്യാപാര യുദ്ധം മുറുകുന്നതിനിടെ ചൈനീസ് ഉത്പന്നങ്ങൾക്ക് ട്രംപ് അധിക നികുതി പ്രഖ്യാപിച്ചു. ചൈനയ്ക്കെതിരെ 50 ശതമാനം അധിക നികുതികൂടിയാണ് ട്രംപ് പ്രഖ്യാപിച്ചത്.
രണ്ട് ദിവസം മുമ്പാണ് യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യുഎസ് പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യുഎസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്.