കോന്നി മെഡിക്കൽ കോളജിലെ ജീവനക്കാരനും സുഹൃത്തും വിഷം കഴിച്ച നിലയിൽ
Monday, April 7, 2025 11:34 PM IST
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാരനെയും പെൺസുഹൃത്തിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കുമളി സ്വദേശി രാകേഷും പെൺസുഹൃത്തുമാണ് വിഷം കഴിച്ചത്.
ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.