വ്യാപാരയുദ്ധം മുറുകുന്നു; ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക നികുതി പ്രഖ്യാപിച്ച് ട്രംപ്
Monday, April 7, 2025 11:09 PM IST
വാഷിംഗ്ടൺ: വ്യാപാര യുദ്ധം മുറുകുന്നതിനിടെ ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക നികുതി പ്രഖ്യാപിച്ച് ട്രംപ്. ചൈനയ്ക്കെതിരെ 50 ശതമാനം അധിക നികുതികൂടിയാണ് ട്രംപ് പ്രഖ്യാപിച്ചത്.
രണ്ട് ദിവസം മുമ്പാണ് യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യുഎസ് പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യുഎസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്.
ഇത് പ്രഖ്യാപിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ട്രംപിന്റെ തിരിച്ചടി. ഇത്തവണ ചൈനയ്ക്ക് 50 ശതമാനം അധിക നികുതിയാണ് ട്രംപ് പ്രഖ്യാപിച്ചത്. എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇതോടെ ചൈനയ്ക്ക് ആകെ ചുമത്തുന്ന നികുതി 94 ശതമാനമായി ഉയരും. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ചൈനയ്ക്കെതിരായ നികുതി പ്രഖ്യാപിച്ചത്.