ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി; ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം
Monday, April 7, 2025 7:55 PM IST
കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഹോട്ടൽ ഉടമ ഷോക്കേറ്റ് മരിച്ചു.
തിങ്കളാഴ്ച രാവിലെ പത്തിനുണ്ടായ അപകടത്തിൽ കൊടിയത്തൂർ പന്നിക്കോട് മണ്ണെടുത്ത് പറമ്പിൽ ലോഹിതാക്ഷൻ (63) ആണ് മരിച്ചത്.
അപകടം നടന്ന ഉടനെ ലോഹിതാക്ഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.