ഐപിഎൽ: ബുംറ തിരിച്ചെത്തി; മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു
Monday, April 7, 2025 7:34 PM IST
മുംബൈ: ഐപിഎല്ലിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ബാറ്റിംഗിന് അയച്ചു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും പരിക്കിൽ നിന്ന് മോചിതനായ രോഹിത് ശര്‍മ്മയും മുംബൈ ടീമിൽ തിരിച്ചെത്തി.
മലയാളി താരം വിഘ്നേഷ് പുത്തൂരും മുംബൈ പ്ലേയിംഗ് ഇലവനിലുണ്ട്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ആർസിബി വാങ്കഡെ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.
ടീം ബംഗളൂരു: ഫിലിപ്പ് സാൾട്ട്, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ.
മുംബൈ ഇന്ത്യൻസ്: വിൽ ജാക്സ്, റയാൻ റിക്കൽടൺ (വിക്കറ്റ് കീപ്പർ), നമൻ ധിർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), മിച്ചൽ സാന്റനർ, ദീപക് ചഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ, വിഘ്നേഷ് പുത്തൂർ.