കൊ​ല്ലം: ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഗാ​ന​മേ​ള​യി​ൽ ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ടു​ക്ക​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഗാ​ന​മേ​ള​യി​ലാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള കോ​ട്ടു​ക്ക​ൽ മ​ഞ്ഞി​പ്പു​ഴ ശ്രീ​ഭ​ഗ​വ​തി, ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന ഗാ​ന​മേ​ള​യാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി പ്ര​തി​ൻ​രാ​ജി​ന്‍റെ പ​രാ​തി​യി​ൽ ക​ട​യ്ക്ക​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

നാ​ഗ​ർ​കോ​വി​ൽ നൈ​റ്റ് ബേ​ർ​ഡ്സ് എ​ന്ന ഗാ​ന​മേ​ള ട്രൂ​പ്പി​ലെ പാ​ട്ടു​കാ​രാ​ണ് കേ​സി​ൽ ഒ​ന്നാം പ്ര​തി. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും ഉ​ത്സ​വ ക​മ്മി​റ്റി​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. ഗാ​ന​മേ​ള​യി​ൽ ആ​ർ​എ​സ്എ​സ് സ്ഥാ​പ​ക​ൻ ഹെ​ഡ്ഗേ​വാ​റി​നെ പ്ര​കീ​ർ​ത്തി​ക്കു​ന്ന ഗാ​നം പാ​ടി​യെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ലു​ള്ള​ത്.