ന്യൂ​ഡ​ല്‍​ഹി: ഗാ​ര്‍​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല വ​ര്‍​ധി​പ്പി​ച്ചു. സി​ലി​ണ്ട​റി​ന് 50 രൂ​പ വ​ര്‍​ധി​പ്പി​ച്ച​താ​യി കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി അ​റി​യി​ച്ചു. വ​ര്‍​ധ​ന ചൊ​വ്വാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ൽ യോ​ജ​ന പ​ദ്ധ​തി​യി​ൽ സി​ലി​ണ്ട​റി​ന് 500 രൂ​പ​യി​ൽ നി​ന്ന് 550 രൂ​പ​യാ​യി ഉ​യ‍​ർ​ന്നു. പ​ദ്ധ​തി​ക്ക് പു​റ​ത്തു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സി​ലി​ണ്ട​റി​ന്‍റെ വി​ല 803 രൂ​പ​യി​ൽ നി​ന്ന് 853 രൂ​പ​യാ​യി ഉ​യ​ർ​ന്നു.

രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക​വി​ല സ​ര്‍​ക്കാ​ര്‍ ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​മെ​ന്നും മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി അ​റി​യി​ച്ചു.