മന്ത്രി വി.ശിവൻകുട്ടിയുമായി ആശാവർക്കർമാർ ചർച്ച നടത്തി
Monday, April 7, 2025 5:07 PM IST
തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിയുമായി ആശാവർക്കർമാർ കൂടിക്കാഴ്ച നടത്തി. ഓണറേറിയം വർധന അംഗീകരിക്കണം എന്ന് മന്ത്രിയോട് സമര സമിതി ആവശ്യപ്പെട്ടു.
വിഷയം ആരോഗ്യമന്ത്രിയുമായി സംസാരിക്കാമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞതായി സമരമസമിതി പ്രവർത്തകർ വ്യക്തമാക്കി. വേതന വർധന പ്രഖ്യാപിച്ചാൽ സമരം അവസാനിപ്പിക്കുമെന്നും ആശാ സമര സമിതി പ്രവർത്തകർ പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ ആശാപ്രവർത്തകരുടെ രാപ്പകൽസമരം 57-ാം ദിവസം പിന്നിടുമ്പോഴാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.