പത്തനംതിട്ടയിൽ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍
Monday, April 7, 2025 3:41 PM IST
പത്തനംതിട്ട: ഐക്കാട്ട് യുവതിയെ ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു. വിനയ സോണി എന്ന യുവതിക്കാണ് കുത്തേറ്റത്.
ഇവരുടെ ഭര്‍ത്താവ് ബിബിന്‍ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ഐക്കാട്ട് യുവതി ജോലിക്ക് നിന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. കത്തിയെടുത്ത് കുത്തിയ ശേഷം മുടി മുറിച്ചിടുകയായിരുന്നു.
പിന്നാലെ പ്രതി തന്നെ യുവതിയെ പന്തളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്താണ് അക്രമത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.