ഫെമ ചട്ടലംഘനം: ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു
Monday, April 7, 2025 2:51 PM IST
കൊച്ചി: പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.
ശ്രീ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കോഴിക്കോട്, ചെന്നൈ ഓഫീസുകളിലും ഗോകുലം ഗോപാലന്റെ വസതിയിലും കഴിഞ്ഞ ദിവസം മണിക്കൂറുകൾ നീണ്ടുനിന്ന റെയ്ഡിനു പിന്നാലെയാണ് നടപടി.
വിദേശവിനിമയ (ഫെമ) ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളിൽ നിന്ന് ചിട്ടിയ്ക്കെന്ന പേരിൽ 593 കോടി രൂപ അനധികൃതമായി സമാഹരിച്ചുവെന്നും ഇത് പിന്നീട് പണമായി കൈമാറിയെന്നും ഇഡി കണ്ടെത്തിയിരുന്നു.
കോടമ്പാക്കത്തെ ഗോകുലം ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും ഇഡി പിടിച്ചെടുത്തിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.