സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി എത്തി യുവാവിന്റെ ഗുണ്ടായിസം
Monday, April 7, 2025 1:13 PM IST
കൊച്ചി: സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി എത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തി യുവാവ്. കളമശേരിയിൽ നിന്നും വൈറ്റിലയ്ക്ക് പോയ ബസിലായിരുന്നു സംഭവം.
വെള്ളിയാഴ്ചയായിരുന്നു യുവാവ് യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. ഗുണ്ടയാണെന്ന് സ്വയം വിളിച്ചുപറയുകയും ചുറ്റികയുമായി ബസിൽ കയറുന്നവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
യാത്രയ്ക്കിടയിൽ തന്നെ ഇയാൾ ബസിൽ നിന്നും ഇറങ്ങിപ്പോയി. ഇത് ആരാണ് എന്നതിൽ പോലീസ് അന്വേഷണം നടത്തിവരികെയാണ്.