കോ​ഴി​ക്കോ​ട്: ച​ക്ക ത​ല​യി​ൽ​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. തി​രി​ച്ചി​ല​ങ്ങാ​ടി ഉ​ണ്ണി​യാ​ലി​ങ്ങ​ൽ കോ​ല​ഞ്ചേ​രി മി​നി (53) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വീ​ട്ടി​ൽ വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കു​മ്പോ​ൾ പ്ലാ​വി​ൽ​നി​ന്ന് ച​ക്ക ദേ​ഹ​ത്തു​വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ മി​നി​യെ ഉ​ട​ൻ​ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ന​ട്ടെ​ല്ലി​ന് ക്ഷ​തം പ​റ്റി​യ മി​നി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.