അവന്റെ പോക്കറ്റില്‍ ഒന്നുമില്ലായിരുന്നു; കഞ്ചാവ് കേസില്‍ എംഎല്‍എയുടെ മകനെ ന്യായീകരിച്ച് ജി.സുധാകരന്
Monday, April 7, 2025 12:31 PM IST
ആലപ്പുഴ: കായംകുളം എംഎൽഎ പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ എംഎല്‍എയുടെ മകനെ ന്യായീകരിച്ച് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. പ്രതിഭയുടെ മകൻ നിരപരാധിയാണെന്ന് സുധാകരന് പ്രതികരിച്ചു.
ആലപ്പുഴയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു സുധാകരന്. എക്സൈസുകാർ അവന്റെ സുഹൃത്തുക്കളെ പിടിച്ച കൂട്ടത്തിൽ അവനെയും പിടിച്ചതാണ്. അവന്റെ പോക്കറ്റിൽ ഒന്നുമില്ലായിരുന്നു.
എംഎല്‍എയുടെ മകനെ തനിക്കറിയാം. അയാള്‍ ലഹരി ഉപയോഗിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.